മെക്സിക്കോ സിറ്റി: അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യയുടെ ധീരജ് ബൊമ്മദേവരയ്ക്കു ചരിത്ര സ്വര്‍ണം. പുരുഷ റിക്കര്‍വ് ഇനത്തിലാണ് ധീരജ് സ്വര്‍ണം സ്വന്തമാക്കിയത്.
ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവായ ജാപ്പനീസ് താരം നികാനിഷി യുന്യയെ കീഴടക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ സുവര്‍ണനേട്ടം. പുരുഷ റിക്കര്‍വ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലാണ്.
2010ല്‍ ജയന്ത നേടിയ വെങ്കലമായിരുന്നു ഇതിനു മുമ്പ് ഒരു ഇന്ത്യന്‍ പുരുഷ താരം ലോക കപ്പില്‍ നേടിയ മെഡല്‍. 2007ല്‍ വനിതാ റിക്കര്വില് ഡോല ബാനര്‍ജി സ്വര്‍ണം നേടിയിരുന്നു.